തൃക്കാക്കര: തൃക്കാക്കര നഗരസഭ 2022-23 വർഷത്തെ പദ്ധതിയിൽ പ്പെടുത്തി കറവപ്പശുക്കൾക്ക് 50 % സബ്സിഡി കാലിത്തീറ്റ പദ്ധതി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ക്ഷീര കർഷക ശാരദ നടരാജന് കാലിത്തീറ്റ ചാക്ക് നൽകി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി യൂണിറ്റ്ക്ഷീര വികസന ഓഫീസർ ജെ. ഷൈമ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർ അസ്മ ഷെറീഫ്, സംഘം പ്രസിഡന്റ് എം.എൻ. ഗിരി, സെക്രട്ടറി കെ.എൻ.ഓമന, എ.ആർ.ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |