കൊച്ചി: കേരളത്തിലുടനീളമുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖകളിൽ നിന്ന് 1300 ൽ പരം ക്ലറിക്കൽ ജീവനക്കാരെ
കുറച്ചുകൊണ്ട് മാർക്കറ്റിംഗ് ജോലിക്ക് മാത്രമായി നിയോഗിക്കുന്ന മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സി.ഐ.ടി.യു എറണാകുളം ജില്ലാ കമ്മിറ്റി അംഗം എ.ബി. സാബു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം.പി. രാജീവ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറിമാരായ എം. ഷജിത്, എൻ. അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |