ആലുവ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന തല വായനാമത്സരത്തിൽ 25 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആലുവ അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി കമ്മിറ്റി അംഗം എ.എം. അശോകനെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, എം. ജോൺസ്, എസ്.എ.എം. കമാൽ, ഡോ.സി.ജെ. വർഗീസ്, എ.എം. അശോകൻ, എൻ.എസ്. അജയൻ, കെ.കെ. കദീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |