കൊച്ചി: സ്‌പൈസസ് ബോർഡ് മുംബയിൽ ഫെബ്രുവരിയിൽ നടത്താനിരുന്ന ലോക സുഗന്ധവ്യഞ്ജന കോൺഗ്രസ് സെപ്തംബർ 15 മുതൽ 17 വരെ നടത്താൻ മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ ആശങ്ക വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ പ്രകടിപ്പിച്ചതിനാലാണ് മാറ്റിവച്ചതെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു.
നവിമുംബെയിലെ സിഡ്കോ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് സുഗന്ധവ്യഞ്ജന കോൺഗ്രസ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു. പരമാവധി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടിയാണ് മാറ്റിവയ്ക്കുന്നതെന്ന് സംഘാടക സമിതി സെക്രട്ടറിയും സ്‌പൈസസ് ബോർഡ് ഡയറക്ടറുമായ ബി.എൻ. ത്ധാ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |