തൊടുപുഴ അർബൻ സഹകരണ ബാങ്കിന്റെ തൊടുപുഴയിലെ ശാഖകളുടെ നേതൃത്വത്തിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. ബാങ്കിനുമേൽ ആർ.ബി.ഐ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പൂർണമായും പിൻവലിക്കപ്പെട്ട് പ്രവർത്തനം പുനഃരാരംഭിച്ച ബാങ്കിന്റെ സേവനങ്ങളെക്കുറിച്ച് ഇടപാടുകാരുമായി സംവദിക്കുന്നതിന് വേണ്ടിയാണ് സംഗമം നടത്തിയത്. സഹകാരികളുടെ വൻ പങ്കാളിത്തത്തോടെ അർബൻ ബാങ്ക് ഹാളിൽ ചേർന്ന സംഗമത്തിൽ ബാങ്ക് ചെയർമാൻ വി.വി. മത്തായി അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ ടി.കെ. ശിവൻ നായർ, ഭരണ സമതി അംഗങ്ങളായ പി.പി. ജോയി, വി.പി. മൈതീൻ, പി.ബി. ജയകൃഷ്ണൻ, സഫിയ ബഷീർ, എം.എൻ. പുഷ്പലത എന്നിവർ പങ്കെടുത്തു. ഇടപാടുകാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബാങ്കിന്റെ എം.ഡി ആർ. ശ്രീകുമാർ മറുപടി നൽകി. മെയിൻ ബ്രാഞ്ച് മാനേജർ സി.കെ. ശോഭന നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |