പീരുമേട്: ഗ്രാമ്പിയിൽ 12കാരന് അയൽവാസിയുടെ ക്രൂരമർദ്ദനം. വെടി കുഴിയിൽ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളായ കുമാറിന്റെയും റാണിയുടെയും ഇളയ മകനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് പി.എച്ച്.സി.യിൽ നിന്നും അറിയിപ്പ് നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് പൊലീസ് നിർദ്ദേശിച്ചതെന്നാണ് ആരോപണം . കഴിഞ്ഞ പതിനാലിനായിരുന്നു സംഭവം. വെടിക്കുഴിയിലെ കടയിൽപോയി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ ഇവരുടെ അയൽവാസിയായ സുരേഷ് ചെരിപ്പുകൊണ്ടും കൈകൊണ്ടും കുട്ടിയെ തലയ്ക്കും പുറത്തും മർദ്ദച്ചതായാണ് പറയുന്നത്. അയൽവാസിയുടെ വീടിന്റെ മുറ്റത്ത് വച്ച് കൂട്ടുകാരനുമായി സംസാരിക്കുമ്പോഴായിരുന്നു ആക്രമണമെന്ന് കുട്ടിയുടെ അമ്മ റാണി പറയുന്നു. കുട്ടിക്ക്‌ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടിപ്പെരിയാർ പി.എച്ച്.സി.യിൽ പ്രവേശിപ്പിച്ച്ചികിത്സ നൽകി. തന്റെ മകന് ഉണ്ടായ ദുരനുഭവത്തിന് നീതി ലഭിക്കണമെന്നും കുട്ടിയുടെ മാതാവ് പറയുന്നു. തോട്ടം തൊഴിലാളികളായ തങ്ങൾക്ക് കുട്ടിയുടെ തലക്ക് പരിക്കേറ്റത്തിനെ തുടർന്ന് സ്‌കാൻ ചെയ്യാൻ പണമില്ലാത്തതിനാൽ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചാണ് സ്‌കാനിങ് ഉൾപ്പെടെയുള്ളവ നടത്തി ചികിത്സ തേടിയതെന്നും ഇവർ പറഞ്ഞു . കേസെടുക്കാതെ സംഭവം പ്രതിക്ക് വേണ്ടി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം വിവാദമായിരിക്കുകയാണ്. ഇടുക്കി എസ്. പി, ചൈൽഡ് ലൈൻ, ബാലാവകാശ കമ്മീഷൻ, മുഖ്യമന്ത്രി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |