തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ 'എ' ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബിനെ 2 വിക്കറ്റിനു പരാജയപ്പെടുത്തി. തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം രാഹുൽ ശശിയെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഇന്ന് ധർമ്മടം ഗവ: ബ്രണ്ണൻ കോളേജ് ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |