പെരളശ്ശേരി :എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി എ.കെ.ജി സ്മാരക പുരസ്കാരത്തിനു വേണ്ടിയുള്ള ഉത്തര മേഖല നാടക മത്സരം മാർച്ച് 17,18 തിയ്യതികളിൽ പെരളശ്ശേരിയിൽ നടക്കും. കാസർകോട്, കണ്ണൂർ,വയനാട്, കോഴിക്കോട് ജില്ലകളിലെ നാടക സംഘങ്ങൾക്ക് മത്സരത്തിൽ പങ്കാളികളാകാം. നിശ്ചിത തുക യാത്രാചെലവ് നൽകും. ഏറ്റവും നല്ല അവതരണത്തിന് എ.കെ. ജി സ്മാരക പുരസ്കാരവുംകാഷ് അവാർഡും നൽകും.ഏറ്റവും നല്ല സംവിധായകന് സുരേഷ് പെരളശ്ശേരി സ്മാരക പുരസ്കാരവും ഏറ്റവും നല്ല രചനക്ക് കെ.വി കുഞ്ഞിക്കണ്ണൻ സ്മാരക പുരസ്കാരവും നൽകും.നല്ലനടൻ, നല്ലനടി എന്നിവർക്കും പുരസ്കാരങ്ങൾ നൽകും. ഒരു മണിക്കൂറാണ് അവതരണ ദൈർഘ്യം.മത്സരത്തിന് സ്ക്രിപ്റ്റുകൾ ലഭിക്കാനുള്ള അവസാന തീയ്യതി മാർച്ച് 5 ആണ്.കെ. മഹേഷ്, കൺവീനർ,എ.കെ.ജി സ്മാരക പുരസ്കാരം നാടക മത്സരം,എ. കെ. ജി ദിനാചരണ കമ്മിററി,പെരളശ്ശേരി, പി.ഒ. മുണ്ടലൂർ,കണ്ണൂർ, പിൻ 670622.ഫോൺ: 9947373861.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |