പാനൂർ : പത്തായക്കുന്നിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു. പാട്യം മൂഴി വയലിലെ ചാലിൽ രാജേന്ദ്രൻ (71), പത്തായക്കുന്നുതിരുമംഗലം അംഗൻവാടി പരിസരത്ത് മുല്ലോളി രാജു (40)എന്നിവർക്കാണ് കടിയേററത്. കുപ്യാട്ട് മടപ്പുരറോഡിനു സമീപത്ത് വച്ചാണ് ലോട്ടറി വില്പനക്കാരനായ രാജുവിന് കുറുക്കന്റെ കടിയേറ്റത്.
രാജേന്ദ്രനെനെ മൂഴി വയൽ പരിസരത്ത് നിന്നും വരുന്ന വഴി പത്തായക്കുന്നു ബസാറിനടുത്തു വെച്ചാണ് കടിയേറ്റത്. രണ്ടു പേരേയും തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കു വീട്ടിലേക്കയച്ചു പ്രദേശത്ത് തെരുവ് നായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യവും രൂക്ഷമാണ്. നായ്ക്കൾ കൂട്ടമായി വന്ന് കോഴികളെയും വളർത്തുമൃഗങ്ങളെയും അക്രമിക്കുന്നത് നിത്യ സംഭവമാണ്.പ്രദേശത്തെ ഒഴിഞ്ഞ പറമ്പുകൾ കേന്ദ്രീകരിച്ച് കുറുക്കന്മാരുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |