ചൊക്ലി: മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ വാഫി കോളേജ് വാർഷിക കലാമേള -എം.ടി.എം ആർട്സ് കാർണിവലിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു. കോളേജ് വിദ്യാർത്ഥി യൂണിയൻ സദാദ് ആണ് കലോത്സവം സംഘടിപ്പിക്കുന്നത്.
'ഒരുവന്റെ വഴിയിൽ ഒന്നിച്ചിരിക്കാം' എന്ന പ്രമേയത്തിൽ മാർച്ച് 6, 7 തീയതികളിലായാണ് കലാമേള അരങ്ങേറുന്നത്. ഓഫ് സ്റ്റേജ് മത്സരങ്ങൾ ഇന്ന് തുടങ്ങി 24ന് അവസാനിക്കും. മൂന്ന് ഗ്രൂപ്പുകളിലായി നൂറോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. പ്രകാശന ചടങ്ങിൽ യൂണിയൻ ചെയർമാൻ റിസ്വാൻ പൊയനാട്, ഫൈൻ ആർട്സ് സെക്രട്ടറി മിർദാസ് വാരം കടവ്, ശുഹൈർ, അൽതാഫ് കുരുവന്തേരി, സുഹൈൽ വാളാട്, ഇർഫാൻ വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |