
കോട്ടയം : ദേശീയ നിയമ സേവന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും കാഞ്ഞിരപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിയും പാലിയേറ്റിവ് കെയർ സൊസൈറ്റി ഫോർ ഫിസിക്കലി ചലഞ്ച്ഡ് പേഴ്‌സൺസും ചേർന്ന് 'കരുതൽ' പ്രത്യേക അദാലത്ത് നടത്തി. 124 പരാതികൾ ലഭിച്ചതിൽ 77 എണ്ണം തീർപ്പാക്കി. വാഴൂർ എയ്ഞ്ചൽസ് വില്ലേജിൽ നടത്തിയ പരിപാടി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്മിത സൂസൻ മാത്യു, കെ.കെ. അശോക്, ഫാ. റോയ് മാത്യു, ജയകൃഷ്ണൻ, സാജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |