തൊടുപുഴ: വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച 'വില്ലേജ് ലീഗ് ഫസ്റ്റ് എഡിഷൻ' സ്‌പോർട്സ് ഫെസ്റ്റിന് സമാപനം . ആൺകുട്ടികളുടെ വിഭാഗം ബാസ്‌ക്കറ്റ്‌ബോൾ ഫൈനലിൽ കിളിമല സേക്രട്ട് ഹാർട്ട് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി കാർമൽ സി .എം .ഐ പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനം നേടി.. പെൺകുട്ടികളുടെ വിഭാഗത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനസ് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി കിളിമല സേക്രട്ട് ഹാർട്ട് പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ജൂനിയർ ഫുട്‌ബോൾ വിഭാഗത്തിൽ മേരിലാൻഡ് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി ചോയ്സ് സ്‌കൂൾ എറണാകുളം ഒന്നാം സ്ഥാനത്തും സീനിയർ വിഭാഗം ഫുട്‌ബോൾ മത്സരത്തിൽ ഇലാഹിയ പബ്ലിക് സ്‌കൂൾ മൂവാറ്റുപുഴയെ പരാജയപ്പെടുത്തി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ ഒന്നാം സ്ഥാനവും നേടി..ഫിബ കമ്മീഷണർ ഡോ. പ്രിൻസ് മറ്റം, ഇടുക്കി ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ സന്തോഷ് ട്രോഫി താരവുമായ സലിം കുട്ടി, ഫാ: ബികിൽ അവിഞ്ഞാനിയിൽ,സ്‌കൂൾ സി ഒ ഒ അരവിന്ദ് മലയാറ്റിൽ, പ്രിൻസിപ്പൽ സജീ വർഗീസ്, വൈസ് പ്രിൻസിപ്പൽ രശ്മി വേണുഗോപാൽ എന്നിവർ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ മത്സരങ്ങളിൽ മുപ്പതിന് മുകളിൽ ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇടുക്കി, എറണാകുളം,കോട്ടയം ജില്ലകളിൽ നിന്നായി പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |