കാഞ്ഞങ്ങാട്: ബല്ലാ ഈസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ മുന്നൊരുക്കമായി നടത്തിയ വിളംബര റാലി സംഘടിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കെ.മാധവൻ ഫൗണ്ടേഷൻ ആസ്ഥാനത്ത് നിന്നുമാണ് റാലി ആരംഭിച്ചത്. ശിങ്കാരി മേളവും മാർഗ്ഗംകളിയും സ്കൗട്ട് ഗൈഡ്സ് എൻ എസ് എസ് വളണ്ടിയർമാരും വിദ്യാർത്ഥികളുടെ ഡിസ്പ്ലേയും റാലിക്ക് മാറ്റുകൂട്ടി. നഗരസഭാ ചെയർപേഴസൺ കെ വി സുജാത ഫ്ലാഗ് ഓഫ് ചെയ്തു. റാലി ജില്ലാ ആശുപത്രി ചുറ്റി സ്കൂളിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. പി.അപ്പുകുട്ടൻ, എൻ.ഗോപി, പ്രിൻസിപ്പാൾ അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |