SignIn
Kerala Kaumudi Online
Friday, 19 April 2024 10.20 AM IST

യൂണി​റ്റി മട്ടന്നൂർ ഓവറോൾ ചാമ്പ്യന്മാർ

sports

കണ്ണൂർ: റവന്യൂ ജില്ലാ ഐ.ടി.ഇ കായിക മേളയിൽ യൂനി​റ്റി മട്ടന്നൂർ ഐ.ടി.ഇ ഓവറോൾ ചാമ്പ്യൻമാരായി. ജി.ഐ.ടി.ഇ മെൻ കണ്ണൂർ രണ്ടാംസ്ഥാനവും ഡയ​റ്റ് കണ്ണൂരും തളിപ്പറമ്പ് മലനാട് ഐ.ടി.ഇ മൂന്നാംസ്ഥാനം പങ്കിട്ടു. 21 മത്സരയിനങ്ങളിൽ ഡയ​റ്റ് ഉൾപ്പെടെ 11 ഐ.ടി.ഇകളിൽ നിന്ന് 250ൽ പരം അദ്ധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്തു. യു.കെ. മുഹമ്മദ് തായിഫ് (ജി.ഐ.ടി.ഇ മെൻ ), വി.എസ് നീരജ ( സെന്റ് തെരേസാസ് ഐ.ടി.ഇ കണ്ണൂർ ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ ജി.ഐ.ടി.ഇ മെൻ കണ്ണൂരും വനിതാ വിഭാഗത്തിൽ ജി.ഐ.ടി.ഇ മാതമംഗലവും ചാമ്പ്യൻമാരായി.
മേയർ ടി.ഒ മോഹനൻ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷ കെ.കെ.രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കണ്ണൂർ ഡയ​റ്റ് പ്രിൻസിപ്പൽ വി.വി .പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ഇ.സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.