അരോളി : അരോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ എൽ.പി വിഭാഗം കുട്ടികൾക്കായി വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു. കുട്ടികളിലെ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി എസ്. എസ്.കെയുടെ നേതൃത്വത്തിൽ ആരംഭിച്ച വായനച്ചങ്ങാത്തം പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടത്തപ്പെടുന്നത്.
നാലാം ക്ലാസിലെ ശ്രീഗൽനയുടെ വീട്ടുമുറ്റത്താണ് ഈ സദസ്സ് ഒരുക്കിയത്.
ദേശീയ-സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ വിമല ടീച്ചർ വളരെ രസകരമായ രീതിയിൽ ക്ലാസ് അവതരിപ്പിച്ചു . അദ്ധ്യാപകരായ റീന വി.സി, ഗീത കെ. ഒ.പി, സീനത്ത് ടി. എൻ, മേധ മധു എന്നിവരും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |