കണ്ണൂർ :കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കണ്ണൂർ ജില്ലാ യുവജന കേന്ദ്രത്തിന്റെ സൗജന്യ ശാസ്ത്രീയ പ്രാഥമീക നീന്തൽ പരിശീലനം 26ന് രാമന്തളി ഏറൻ പുഴയിൽ നടക്കും. അതിവേഗ നീന്തൽപരിശീലനത്തിലെയും നീന്തലിലെയും ലോക റെക്കോഡ് താരവും സംസ്ഥാനത്തെ മികച്ച ലൈഫ് ഗാർഡിനുള്ള അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ ടൂറിസം വകുപ്പിന്റെ കണ്ണൂർ പയ്യാമ്പലത്തെ ലൈഫ് ഗാർഡുമായ ചാൾസൺ ഏഴിമലയാണ് മുഖ്യ പരിശീലകൻ.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. പതിനഞ്ചു മുതൽ 35 വരെ വയസ്സുള്ളവർക്ക് വേണ്ടിയാണ് പരിശീലനമെങ്കിലും ഇവരുടെ അഭാവത്തിൽ 13 മുതൽ 50 വയസ്സു വരെയുള്ള പരിഗണിക്കും. താത്പര്യമുള്ളവർക്ക് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യാം.ഫോൺ: 9446773611.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |