കാഞ്ഞങ്ങാട്: രാവണീശ്വരം കലാകായിക കേന്ദ്രത്തിന്റെ അറുപതാം വാർഷിക സംഘാടകസമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.സബീഷ് , പി . കൃഷ്ണൻ, രാജേന്ദ്രൻ കോളിക്കര, ബി.ബാലകൃഷ്ണൻ, അശോകൻ, പി.കാര്യമ്പു, എ.പവിത്രൻ , എം.ബാലകൃഷ്ണൻ, എസ്.ശശി,ടി.ശാന്തകുമാരി എന്നിവർ സംസാരിച്ചു. യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് നിതിൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി എ.കെ.ജിതിൻ സ്വാഗതവും ക്ലബ്ബ് ജോയിൻ സെക്രട്ടറി ഷിബു വാണിയംപാറ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: കെ.സബീഷ് ( ചെയർമാൻ ), എ.കെ.ജിതിൻ( ജനറൽ കൺവീനർ ), അനീഷ് രാമഗിരി ( ട്രഷറർ ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |