പയ്യന്നൂർ രാമന്തളി ശങ്കരനാരായണ ക്ഷേത്ര നവീകരണ കലശ - കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കവാടത്തിൽ ഒരുക്കിയ കൈലാസത്തിന്റെ മാതൃകയിലുള്ള ആഘോഷ കമ്മിറ്റി ഓഫീസ് ശ്രദ്ധാകേന്ദ്രമാകുന്നു. തികച്ചും പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് മഞ്ഞു പുതഞ്ഞ കൈലാസവും മുകളിലായി ശിവലിംഗവും ക്ഷേത്ര കവാടത്തിൽ ഒരുക്കിയിരിക്കുന്നത്.
ചലച്ചിത്ര നടൻ ബാബു അന്നൂരിന്റെ ആശയവും മാർഗ്ഗനിർദ്ദേശവും അനുസരിച്ച് കലാകാരനും ആഘോഷ കമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ കെ.എം അനിൽ കുമാറാണ് കൈലാസം ഒരുക്കിയത്. സഹായിയായി ബിജു വരപ്രത്തും ഉണ്ടായിരുന്നു. ഓഫിസിന്റെ ഉദ്ഘാടനം രാമന്തളി വില്ലേജ് ഓഫീസർ എം. സുധീർ കുമാർ നിർവ്വഹിച്ചു. പബ്ലിസിറ്റി ചെയർമാൻ
പി.പി. ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. നവീകരണ സമിതി ചെയർമാൻ കോടിയത്ത് കൃഷ്ണ പൊതുവാൾ, ജനറൽ കൺവീനർ കെ.പി. ബാലകൃഷ്ണൻ, സുനിൽ രാമന്തളി, കെ.പി. സുരേശൻ, സത്യചന്ദ്രൻ, ടി.കെ. വേണുഗോപാലൻ സംസാരിച്ചു.
മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന വനിതാ സമ്മേളനം എഴുത്തുകാരി സതി കൊടക്കാട് ഉദ്ഘാടനം ചെയ്യും. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കൈകൊട്ടിക്കളി, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |