കണ്ണൂർ:ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ ഫെറ കണ്ണൂർ ജില്ലാ കമ്മറ്റി ഒാഫീസ് തെക്കീബസാറിലുള്ള പ്രീമിയർ ടവറിൽ നാളെ മുതൽ പ്രവർത്തനം തുടങ്ങും.രാവിലെ 11 ന് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജില്ലാ പ്രസിഡന്റ് ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും.കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.ഐ പി.എ.ബിനു മോഹൻ ലഹരി വിരുദ്ധ സന്ദേശം നൽകും.നോർത്ത് മലബാർ ചേംബർ ഒഫ് കോമേഴ്സ് ഹനീഷ് കെ.വാണിയങ്കണ്ടി,കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി.രത്നാകരൻ,ഫെറ ജില്ലാ സെക്രട്ടറി കെ.പി.മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ആർ.അനിൽ കുമാർ,സെക്രട്ടറി കെ.പി.മുരളീകൃഷ്ണൻ,ട്രഷറർ കെ.ദേവദാസൻ,വെസ് പ്രസിഡന്റ് വി.എ.രാമുനജൻ,ജോ.സെക്രട്ടറി എം.വി.സന്ദീപ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |