കണ്ണൂർ:ചക്കരക്കൽ ടൗണിന് സമീപം 30 കുപ്പി മദ്യവുമായി മദ്ധ്യവയസ്ക്കൻ പിടിയിൽ.കെ.വിനോദ്( 58) ആണ് മദ്യവും നിരോധിത ഉൽപ്പന്നങ്ങളുമായി ചക്കരക്കൽ പൊലീസിന്റെ പിടിയിലായത് .ചക്കരക്കൽ എസ്.എെ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദിനെ അറസ്റ്റ് ചെയ്തത് . ഇയാളെ ചോദ്യം ചെയ്തപ്പോൾ വീട്ടിൽ കൂടുതൽ കുപ്പികൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു.തുടർന്ന് ഇന്നലെ രാവിലെ റെയ്ഡ് നടത്തുകയായിരുന്നു.വീട്ടിനകത്ത് കിടപ്പുമുറിയിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററിന്റെയും 500 ന്റെയും 28 കുപ്പി മദ്യവും 38 ബിയറും, ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങളും വില്പനയിലൂടെ സമ്പാദിച്ച രണ്ട് ലക്ഷം രൂപയും റെയ്ഡിൽ പിടിച്ചെടുത്തു. സബ്ബ് ഇൻസ്പെക്ടർമാരായ പവനൻ, രാജീവൻ, എസ് .അജിത്ത് കുമാർ, സി പി ഒമാരായ ഷിജു, , നിധീഷ്, രതീഷ്, ഷിജിൽ, ഷിജിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |