കാഞ്ഞങ്ങാട്: മാർച്ച് 21, 22 തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റ സംഘാടക സമിതി ഓഫീസ് സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ബസ്സ്റ്റാൻഡിനുപിറകിലെ കുന്നുമ്മൽ റോഡിലെ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത, സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി.വി. പ്രസന്നകുമാരി, കാറ്റാടി കുമാരൻ, എ.മാധവൻ, സി.പി.എം ജില്ലാകമ്മറ്റിയംഗം പി.കെ.നിഷാന്ത്, എം.രാഘവൻ, കെ.വി.രാഘവൻ, മൂലക്കണ്ടം പ്രഭാകരൻ, എൻ. പ്രിയേഷ്, ടി .കെ.നാരായണൻ, പ്രദീപ് റയിൻ, മഹമൂദ് മുറിയനാവി, എ. വേണുഗോപാലൻ കനകാംബരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി.സുരേഷ് സ്വാഗതവും കൺവിനർ കെ. ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |