കാസർകോട്: മൂന്ന് മാസക്കാലമായി മുടങ്ങിയ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളികൾ കാസർകോട് ഡി ഇ ഒ ഓഫീസിനു മുന്നിൽ എ.ഐ.ടി.യു.സി നേതൃത്വത്തിൽ പട്ടിണി സമരം നടത്തി. ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കുട്ടികൾക്ക് അന്നം വിളമ്പുന്നവർക്ക് സ്വന്തം കുട്ടികൾക്ക് അന്നം നൽകാൻ കഴിയാത്ത ഗതികേടിലാണെന്നും സർക്കാർ അടിയന്തിരമായും ഇടപെട്ട് ശമ്പളം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ ,രവീന്ദ്രൻ മാണിയാട്ട്, ഷൈനി കുട്ടപ്പൻ, പി.പി.സിമി എന്നിവർ പ്രസംഗിച്ചു. കെ.ടി.കിഷോർ സ്വാഗതം പറഞ്ഞു. ശൈലജ ഷെട്ടി, പ്രേമ നവീൻ, രേവതി മുകു , ബേബി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |