കാഞ്ഞങ്ങാട്: സംസ്‌കൃത ആയുർവേദ വിദഗ്ധൻ അരവത്ത് ശ്രീ വടക്കേക്കര കുഞ്ഞിരാമൻ വൈദ്യരുടെ 36ാമത് അനുസ്മരണ ദിനം സംഘടിപ്പിച്ചു. സംസ്‌കൃതം പണ്ഡിറ്റ് നന്ദകുമാർ അരവത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് റിട്ട. ഡിവൈ.എസ്.പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പണ്ഡിറ്റ് നന്ദകുമാർ അരവത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നനാ താൻ കേസ് കൊട് ഫെയിം ശ്രീകാന്ത് അരവത്തിനെയും സംസ്‌കൃതം വിദ്യാർത്ഥിനി വൈഷ്ണവിയെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് പുനർജന്മം യാഥാർത്ഥ്യമോ എന്ന വിഷയത്തിൽ ചർച്ച നടന്നു. ചർച്ചയിൽ ഡോ.പി.എസ്. മഹേഷ് ്,ഡോ. വിശ്വനാഥ് , രാജേഷ്‌കുമാർ തച്ചങ്ങാട് എന്നിവർ പങ്കെടുത്തു. കുട്ടികൾക്കായുള്ള ക്വിസ് മത്സരവും ദാമോദരൻ ആലക്കോടിന്റെ വേണു ഗാനാലാപനവും നടന്നു. ചടങ്ങിന് ഡോ. കെ. വിശ്വനാഥ് സ്വാഗതവും എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |