SignIn
Kerala Kaumudi Online
Thursday, 18 April 2024 6.53 AM IST

ചിറക്കൽ പെരുങ്കളിയാട്ടം

chirakkal

ചിറക്കൽ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് 45 വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് അഗ്നിക്കോലങ്ങളുടെ മേലേരിക്കു വേണ്ടി പാലുള്ള വൃക്ഷങ്ങൾ ശേഖരിക്കുന്നതിന് നാൾ മരം മുറിക്കൽചടങ്ങ് നടന്നു. രാവിലെ എട്ടിനും ഒമ്പതിനുമിടയിൽ ചിറക്കൽ കോവിലകം വലിയ രാജ സി.കെ.രവീന്ദ്ര വർമ്മ, ഇളയരാജ സി.കെ.സുരേഷ് വർമ്മ എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. പെരുങ്കളിയാട്ട കൂട്ടായ്മ അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇളയരാജ സി.കെ.സുരേഷ് വർമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ജിഷ, വാർഡ് മെമ്പർ സി.സുജിത്ത്, ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ കെ.പി.ജയബാലൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, മുൻ ഡെപ്യൂട്ടി കളക്ടർ രവീന്ദ്രനാഥ് ചേലേരി,യു.പി.സന്തോഷ്, ഡോ. സഞ്ജീവൻ അഴീക്കോട്, സുധാകര വർമ്മ, മുരളി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ അഞ്ചു മുതൽ ഒമ്പതു വരെയാണ് പെരും കളിയാട്ടം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.