ആറളം:ഗുരുതര വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറളം പഞ്ചായത്തിലെ വിലാസിനി ചികിത്സാ സഹായം തേടുന്നു.ഇരു വൃക്കകളും പ്രവർത്തന രഹിതമായതിനാൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലർത്തുന്നത്.വിധവയായ ഇവർ കൂലിപ്പണിക്കാരിയായ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.നിലവിൽ ചികിത്സയ്ക്കായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. അടിയന്തിരമായി വൃക്ക മാറ്റിവയിക്കൽ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗ്ഗമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ സർജറിക്കും തുടർചികിത്സയ്ക്കും എം.പി കെ. സുധാകരൻ ,സണ്ണി ജോസഫ് എം.എൽ.എ , ആറളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജേഷ് ,ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹൻ എന്നിവർ രക്ഷാധികാരികളും പൗലോസ് കൊച്ചുപുരയ്ക്കൽ പ്രസിഡന്റും സജി മറ്റത്തിനാനിക്കൽ സെക്രട്ടറിയുമായിട്ടുള്ള വിലാസിനി ചികിത്സാ സഹായ കമ്മറ്റി ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പർ:0612053000009384,ഐ.എഫ്.എസ്.സി :SIBL0000612 .ചെക്ക്,ഡിഡി,മണി ഒാർഡർ എന്നിവ സജി മറ്റത്തിനാനിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, പിലാത്തറ, വിളയാങ്കോട് പി .ഒ എന്ന വിലാസത്തിൽ അയക്കാം.ഫോൺ:9745521594,9605398889.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |