കാഞ്ഞങ്ങാട് : വാക്സിൻ ദിനാചരണം ജില്ലാതല ഉദ്ഘാടനം ആലംപാടി മദ്രസ്സയിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ നിർവഹിച്ചു. ജില്ലാ. ആർ.സി.എച്ച് ഓഫീസർ ഡോ.ടി.പി ആമിന മുഖ്യപ്രഭാഷണം നടത്തി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സക്കീന അബ്ദുള്ള ഹാജി,ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പർ ഫരീദ അബൂബക്കർ , ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ജില്ലാ എം.സി.എച്ച് ഓഫീസർ ഇൻ ചാർജ്ജ് എൻ.ജി.തങ്കമണി ,പി.എച്ച്.എൻ ഇൻ ചാർജ്ജ് ആശ മോൾ എന്നിവർ സംസാരിച്ചു. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെവിൻ വാട്സൺ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ദേവീദാക്ഷൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |