കാസർകോട് :കാസർകോട് നിയമസഭാ മണ്ഡലത്തിലെ ചെർക്കള ബൂത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമുണ്ടായ കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതികളായ മുസ്ലിംലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. നേതാക്കളായ ബി.എ ഷെരീഫ്, ബി ഫൈസൽ, ബി.എ ജാഫർ, നൗഷാദ്, സഹദ് റഹ്മാൻ എന്നിവരുടെ അറസ്റ്റാണ് ഹൈക്കോടതി ജസ്റ്റിസ് പി .ജി അജിത്കുമാർ തടഞ്ഞത്.
കേസിൽ പ്രതികളായതിനെ തുടർന്ന് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയിരുന്നു. ഈ ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മേയ് 14 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. അന്ന് ഹരജി കോടതി പരിഗണിക്കും. ചെർക്കള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തെ ചൊല്ലി യു.ഡി.എഫ് എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. അതിനിടെ മാദ്ധ്യമപ്രവർത്തകരെ അക്രമിക്കുകയും വിവരമറിഞ്ഞെത്തിയ അഡ്വ.സി. എച്ച് കുഞ്ഞമ്പു
എം.എൽ.എയെ തടയുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നൽകിയ പരാതിയിലാണ് ലീഗ് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |