തളിപ്പറമ്പ്:ആരോഗ്യ വകുപ്പിന്റെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതരുടെയും അനാസ്ഥക്കും കെടുകാര്യസ്ഥതക്കുമെതിരെയും രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നു നല്കിയ നടപടിക്കെതിരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി ഡി.സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. എം.എൻ.പൂമംഗലം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.ആർ. സി വി.മോഹൻദാസ് ,എ.എൻ.സോമനാഥൻ,ആന്തൂരാൻ,ജോസ് ഏത്തക്കാട്ട് എന്നിവർ പ്രസംഗിച്ചു. മാവില പത്മനാഭൻ ക്ലീറ്റസ് ജോസ് കെ.വി.ടി.മുഹമ്മദ് കുഞ്ഞി, മാത്യു മാസ്റ്റർ ,കെ.വി.സുനിൽകുമാർ, പി.ടി.ജോൺ,കെ. ആലിക്കുഞ്ഞി എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |