കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികളുടെ മക്കളായ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കാഞ്ഞങ്ങാട് നഗരസഭ 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന സൗജന്യ ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം മീനാപ്പീസ് ഫിഷറീസ് ഓഫീസിൽ ചെയർപേഴ്സൺ കെ.വി.സുജാത നിർവഹിച്ചു.വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാമാരായ കെ.വി.പ്രഭാവതി,അഹമ്മദ് അലി,കൗൺസിലർമാരായ കെ.കെ.ജാഫർ,ഫൗസിയ ഷെരീഫ്,നജ്മ റാഫി,സി എച്ച്.സുബൈദ, എം.അഷറഫ്,പള്ളിക്കൈ രാധാകൃഷ്ണൻ,മായാകുമാരി പി.വി.മോഹനൻഎന്നിവർ സംസാരിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത സ്വാഗതവും മത്സ്യ ഭവൻ ഓഫീസർ കെ.എസ്. ടെസ നന്ദിയും പറഞ്ഞു.നാലു ലക്ഷം രൂപ ചിലവിട്ടാണ് ലാപ്ടോപ്പ് വിതരണ പദ്ധതി തയ്യാറാക്കിയത്. മത്സ്യ മേഖലയിലെപുതിയ പദ്ധതികള പ്രശ്നങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യുന്നതിനായി മത്സ്യസഭ യോഗവും ഇതോടനുബന്ധിച്ച് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |