മണത്തണ: ഭക്തിയുടെ നിറവിൽ അത്തിക്കണ്ടം ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു.പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായുള്ള വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്.മേൽശാന്തി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ തീ പകർന്നു. തുടർന്ന് പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു കൊടുത്തതോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.തിളച്ചു തൂവിയ മൺകലങ്ങളിൽ ശർക്കരയും നെയ്യും മുന്തിരിയും ചേർത്തതോടെ മേൽ ശാന്തി എത്തി ഓരോ കലങ്ങളിലും പുണ്യാഹം തളിച്ചു. ഇതോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ അവസാനിച്ചു.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് സ്ത്രീ ജനങ്ങളായിരുന്നു പൊങ്കാല സമർപ്പണ ചടങ്ങിൽ പങ്കെടുത്തത്.അന്നപൂർണേശ്വരിയുടെ തിരുനടയിൽ അന്നപുണ്യം നേദിച്ച് ഭക്തർ മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |