കണ്ണൂർ:കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന അന്തർജില്ല ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ പത്ത് വരെ നടക്കും.രാവിലെ പത്തിന് സിറ്റി പൊലിസ് കമ്മിഷണർ പി.നിതിൻരാജ് ഉദ്ഘാടനം ചെയ്യും കണ്ണൂർ കക്കാട് ഡ്രീം ബാഡ്മിന്റൺ അറീനയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിപ്പിന് സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.ഇന്നും നാളെയും സബ് ജൂനിയർ (അണ്ടർ 15), ഏഴിനും എട്ടിനും ജൂനിയർ (അണ്ടർ 19), ഒമ്പതിനും പത്തിനും സീനിയർ വിഭാഗത്തിലുള്ള മത്സരങ്ങൾ എന്നിവ നടക്കും.ചാമ്പ്യൻഷിപ്പ് വിജയികൾക്ക് 1,50,000 രൂപ പ്രൈസ് മണിയായി നൽകും.വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനനർ ഡോ.പി.കെ.ജഗന്നാഥൻ, കെ.പി.പ്രജീഷ്, കെ.ശിവകുമാർ, കെ.വിനോദ് രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |