കാസർകോട്: 202526 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസർകോട് നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ആർ.റീത്ത , ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ.രജനി, കൗൺസിലർമാരായ പി.രമേഷ്, ലളിത, രഞ്ജിത തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ റവന്യൂ ഓഫീസർ ഹരിപ്രസാദ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |