കണ്ണൂർ: വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിലിന്റേയും വർക്കിംഗ് വിമൻസ് ഫോറത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പൊതുസേവന സംരക്ഷണസംഗമം എ.ഐ.ടി.യു.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.ജോസ് ഉദ്ഘാടനം ചെയ്തു.കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക ,പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുന:സ്ഥാപിക്കുക ,പൊതുമേഖലകളിലെ സ്വകാര്യവത്ക്കരണ നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി നാരായണൻ കുഞ്ഞിക്കണ്ണോത്ത് ,വർക്കിംഗ് വിമൺ ഫോറം ജില്ലാ സെക്രട്ടറി എൻ.ഉഷ , എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ , ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ലക്ഷ്മണൻ പവിഴക്കുന്ന് , റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ഷാജു ,കെ.ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |