
തലശ്ശേരി: മാഹി മുൻ നഗരസഭാ കമ്മീഷണറും കവിയുംചരിത്രകാരനുമായ അടിയേരി ഗംഗാധരൻ എഴുതിയഹിസ്റ്ററി ഓഫ് ഫ്രഞ്ച് കൊളോണിയൽ റൂൾ ഇൻ ഇന്ത്യ എന്ന ആംഗലേയ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ നാരായണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു .അജിത കൃഷ്ണ മുക്കാളിക്ക് ആദ്യ പ്രതി നൽകി ചൂര്യയിചന്ദ്രൻ മാസ്റ്റർ പ്രകാശനം ചെയ്തു. പ്രൊഫ ഇ.ഇസ്മയിൽ പുസ്തക പരിചയം നടത്തി.അഡ്വ.പി.കെ രവിന്ദ്രൻ ,ഡോ.എൻ.കെ.രാമകൃഷ്ണൻ, ഡോ.ആന്റണി ഫർണാണ്ടസ്, ഡോ.സി.ഒ.ടി മുസ്തഫ, ഡോ.സേതുമാധവൻ കോയിത്തട്ട, പ്രൊഫ.സദാനന്ദൻ,പി.കെ.ജനാർദ്ദനൻ, സജിന വിനോദ് ,ചന്ദ്രിക സംസാരിച്ചു. അടിയേരി ഗംഗാധരൻ മറുഭാഷണം നടത്തി. ചാലക്കര പുരുഷു സ്വാഗതവും സോമൻ മാഹി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |