പയ്യാവൂർ : ഏരുവേശി ഗ്രാമപഞ്ചായത്ത് പൂപ്പറമ്പിൽ നിർമിച്ച ആധുനിക വാതക ശ്മശാനം നാടിന് സമർപ്പിച്ചു. സജീവ് ജോസഫ് എം.എൽ.എ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി പ്രധാന കവാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.വി. കമലാക്ഷി ആമുഖ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് എൻജിനീയർ ശ്രേണി റിപ്പാേർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് തുരുത്തേൽ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.ഡി.രാധാമണി, ഏബ്രഹാം കാവനാടിയിൽ, ഷീജ ഷിബു, ജയശ്രീ ശ്രീധരൻ, ജോയി ജോൺ, അനില ജെയിൻ,പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസഫ് ഐസക്ക്, മുൻ മെമ്പർ സുധീഷ്, റെയ്ഡ്‌കോ കേരള ലിമിറ്റഡ് എം.ഡി.മനോജ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗംഗാധരൻ കായിക്കീൽ , പി.സാദാനന്ദൻ, വി.വി.രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |