പഴയങ്ങാടി: മാടായി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന ശിൽപശാല ജില്ലാപഞ്ചായത്തംഗം സി.പി.ഷിജു ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മാടായി ബി.ആർ.സിയാണ് ശിൽപശാല സംഘടിപ്പിച്ചത്.
എസ്.ആർ.അസിസ്റ്റന്റ് യു.സുഗത അദ്ധ്യക്ഷത വഹിച്ചു.. മാടായി ബിആർസി ട്രെയിനർ കെ.രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്.ദീപ്തി, പ്രധാനദ്ധ്യാപിക എസ്.കെ.രജനി, പി.ടി.എ പ്രസിഡന്റ് എം.വി.ശ്രീശൻ, എസ്.എം.സി ചെയർമാൻ മടപ്പള്ളി പ്രദീപൻ, എസ്.ഡി.സി ചെയർമാൻ എൻ.വി.രാമകൃഷ്ണൻ, ഡബ്യൂ.ഐ. ഇ ടീച്ചർ എൻ.നവ്യ ശാന്തി, എസ്.ആർ.ജി കൺവീനർ ബി.ഷംല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |