കൊട്ടിയൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഫീൽഡ് ഡേറ്റ കളക്ഷൻ തുടങ്ങി.റോഡ് നിർമിക്കുന്നതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ കൃത്യമായി പരിശോധിച്ച് ക്രമപ്പെടുത്തുകയും വിട്ടു പോയ സർവേ നമ്പറുകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള സ്ഥലം ഉടമകളിൽ നിന്നാണ് ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തുന്നത്. കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് ആരംഭിച്ച പരിശോധന വേഗത്തിൽ പൂർത്തിയാക്കുമെന്നും തുടർന്ന് 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഡെപ്യൂട്ടി തഹസിൽദാർമാരായ വി.പി.സ്മിത, പി.എം.രമാദേവി, റവന്യു ഇൻസ്പെക്ടർമാരായ എം.ജെ. ഷിജോ, പി.വി.സന്ധ്യ, രജനി വിവേക് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |