പാനൂർ :ചെറുവാഞ്ചേരിയിലെ സാമൂഹ്യ സാംസ്‌ക്കാരിക സേവന രംഗത്ത് നിറ സാന്നിദ്ധ്യവും പ്രമുഖസോഷ്യലിസ്റ്റും ആർ.ജെ.ഡി. നേതാവുമായിരുന്ന നള്ളാൽ കുഞ്ഞിക്കണ്ണന്റെ മൂന്നാം ചരമവാർഷികം ആർ.ജെ..ഡി കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. പി.പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കെ.പി.മോഹനൻ എം.എൽ.എ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, ആർ.ജെ.ഡി മഹിള ജനത പ്രസിഡന്റ് ഒ.പി.ഷീജ., ആർ.ജെ.ഡി ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, ജില്ലാ സെക്രട്ടറി കരുവാങ്കണ്ടി ബാലൻ, മണ്ഡലം പ്രസിഡന്റ് പി.ദിനേശൻ, എന്നിവർ അനുസ്മണ ഭാഷണം നടത്തി. കാലത്ത് നടന്ന പുഷ്പാർച്ചനയ്ക്ക് സജീന്ദ്രൻ പാലത്തായി, വി.പി.മോഹനൻ, രാജു എക്കാൽ, പന്ന്യേടൻ ചന്ദ്രൻ, പി.വി.ആനന്ദ കൃഷ്ണൻ, കെ.പി.റിനിൽ,ശ്രീധരൻ വൈദ്യർ, കുടുംബാംഗങ്ങളും പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |