കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും പടിയൂർ കല്ല്യാട് ഐ.എഫ്.സിയുടെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. പടിയൂർ ജൈവിക നഴ്സറിയിൽ നിന്നും വികസിപ്പിച്ചെടുത്ത അത്യുല്പാതന ശേഷിയുള്ള 4000 ചെണ്ടുമല്ലി തൈകൾ ആണ് സി.ഡി.എസിലെ ജെ.എൽ.ജി കർഷകർക്ക് വിതരണം ചെയ്തത്.കഴിഞ്ഞ വർഷം ആറ് ഏക്കറിൽ കൃഷി ചെണ്ടുമല്ലി കൃഷി ചെയ്തതിൽ നിന്നും 28 ടൺ ചെണ്ടുമല്ലിയാണ് വിളവെടുത്തിരുന്നു. പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ധീൻ തൈകൾ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം.വി അമ്പിളി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ തവണ മൂന്ന് ഏക്കറിൽ കൃഷി ചെയ്തതിന്റെ ഇരട്ടി പ്രദേശമാണ് ഇത്തവണ ചെണ്ടുമല്ലി കൃഷിക്കായി ഒരുക്കുന്നത്. ചെണ്ടുമല്ലി കൃഷിയോടൊപ്പം 20 ഏക്കറിൽ നെൽകൃഷിയും ചെയ്തു വരുന്നു.ഓണത്തിന് പടിയൂർ സി.ഡി.എസിന്റെയും ഐ.എഫ് സിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും കേന്ദ്രീകരിച്ചു വില്പന നടത്താനുള്ള ഒരുക്കത്തിലാണ് കർഷകർ.നിലവിൽ 15 ജെ.എൽ.ജി കർഷകർ ആണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |