കാഞ്ഞങ്ങാട്: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെയും പരിസര ശുചീകരണത്തിന്റെയും ഭാഗമായി സി പി.എം പൂടംകല്ലടുക്കം ബ്രാഞ്ചും യുവധീര പുരുഷ സ്വയംസഹായ സംഘവും ചേർന്ന് ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനവും ആരോഗ്യക്യാമ്പും മരുന്ന് വിതരണവും ,ബോധവൽക്കരണ ക്ലാസും നടത്തി . വൈഗ ,ഒരുമ ,അക്ഷയ ,ലക്ഷ്യ, ശ്രീലക്ഷ്മി ,സഖി, അക്ഷയ കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരടക്കമുള്ളവർ പങ്കെടുത്തു.സി പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.വി.സുശീല അദ്ധ്യക്ഷത വഹിച്ചു . ആർ.രജീഷ, ഡോ.വി.ആർ അമോഘ എന്നിവർ ക്ലാസെടുത്തു.എം.സേതു ,എൻ.ഗോപി, കെ.രുഗ്മണി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാർ മണിയറ സ്വാഗതവും യുവധീര പുരുഷസ്വയംസഹായ സംഘം പ്രസിഡന്റ് എസ്.സുനിൽ കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |