കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് ഇന്നലെ രാവിലെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദർശനത്തിനായി ഭക്തർക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു.പടിഞ്ഞാറെ നടയിൽ ക്യു നിന്ന ഭക്തരുടെ നിര നടുക്കുനിക്ക് സമീപം വരെയെത്തി.
രാവിലെ മഴ തോർന്നു നിന്നെങ്കിലും 11 മണിയോടെ ശക്തമായി പെയ്യാൻ തുടങ്ങിയത് ക്യുവിൽ നിന്ന ഭക്തജനങ്ങളെ ബുദ്ധിമുട്ടിച്ചു.കനത്ത മഴയെ വകവെക്കാതെ തിരുവൻചിറയിൽ വലംവച്ച് പ്രസാദവും വാങ്ങിയാണ് ദർശനത്തിനെത്തിയവർ മടങ്ങിയത്.
രണ്ടുമണിയോടെ ശീവേലി എഴുന്നള്ളത്ത് തുടങ്ങുമ്പോഴേക്കും മഴയ്ക്ക് ശമനമായി. ആയിരങ്ങളാണ് ശീവേലി എഴുന്നള്ളത്ത് ദർശിക്കാനായി അക്കരെ സന്നിധിയിൽ കാത്തു നിന്നത്. ശീവേലി കഴിഞ്ഞ് പ്രസാദമായി ആനയൂട്ടും തുടർന്ന് തീർത്ഥവും കുടിച്ചാണ് ആനകൾ മടങ്ങിയത്.നാലുമണിയോടെ തിരക്കിന് നേരിയ കുറവുണ്ടായിരുന്നു.ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കാൻ ദേവസ്വം അധികൃതരും വൊളണ്ടിയേഴ്സും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
നിത്യപൂജകൾ
രാവിലെ നിർമ്മാല്യം മാറ്റി 36 കുടം അഭിഷേകം, ഉഷഃപൂജ, സ്വർണ്ണക്കുടം - വെളളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴപൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |