കണ്ണൂർ: അടിക്കടിയുണ്ടായ കപ്പൽ അപകടങ്ങളെ തുടർന്ന് മാരകമായ രാസവസ്തുകൾ കടലിൽ കലർന്നിട്ടുണ്ടെന്നും കടൽ മത്സ്യം കഴിക്കുന്നത് അപകടമാണന്നും വ്യാജവാർത്ത മൂലം ദുരിതക്കയത്തിലായ തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ വേണമെന്ന് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്ത് ബോക്സ് മത്സ്യം വിൽക്കുന്നിടത്ത് ഇപ്പോൾ 2 ബോക്സ് മത്സ്യം പോലും വിൽക്കാനാകുന്നില്ല.മത്സ്യ വിതരണ മേഖലകടുത്ത പ്രതിസന്ധിലാവുകയും തൊഴിലാളികൾ പട്ടിണിയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരെ സഹായിക്കാൻ വേണ്ടുന്ന മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപെട്ടു. യോഗം എസ്.ടി.യു ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പഞ്ഞിയ്യൂർ ഉദ്ഘാടനം ചെയ്തു. സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.പി.നാസ്സർ, എ.വി.മുഹമ്മദ് ശെരീഫ്, എന്നിവർ സംസാരിച്ചു, കബീർ ബക്കളം സ്വാഗതവും എ. ശാക്കിർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |