പയ്യന്നൂർ: സോഷ്യൽ മീഡിയയുടെ കടന്നുകയറ്റവും അനധികൃത അച്ചടിയും അച്ചടി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും കേരള പ്രിന്റേർസ് അസോസിയേഷൻ പയ്യന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ഇ ഷാദുലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേഷ്ടാവ് പി.എ അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരുടെ മക്കളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും ജില്ലാ സെക്രട്ടറി ജി. പ്രദീപ് അനുമോദിച്ചു. പ്രസിഡന്റ് കെ.ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല നിരീക്ഷകൻ സജീവൻ മാങ്ങാട്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞികൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ദിലീപ് മെട്ടമ്മൽ സംസാരിച്ചു. സെക്രട്ടറി സുമേഷ് സ്വാഗതവും സജേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.വി സജേഷ് -പ്രസിഡന്റ്, കെ. സുമേഷ് -സെക്രട്ടറി, ഒ.വി സുമേഷ് -ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |