കാഞ്ഞങ്ങാട്: അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടം 23ന് ഉദ്ഘാടനം ചെയ്യുമെന്ന് അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലു മണിക്ക് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉമരിയ്യ കോ ളേജ് ഓഫ് തർക്കിയത്തുൽ ഹുഫ്ളിന്റെ ക്യാമ്പസ് അബ്ദുല്ല അൽ ബ്ലൂസി(യു.എ.ഇ) ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി, ജന.സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, സി.എച്ച് സു ലൈമാൻ ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കാടത്ത്, അഷ്റഫ് ഹന്ന, സി.എച്ച് റിയാസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |