
കാഞ്ഞങ്ങാട്:സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി പി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച സുധമേനോന്റെ 'ഇന്ത്യ എന്ന ആശയം' എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരം, സി പി.ശുഭ, പ്രദീപ് കുമാർ പയ്യന്നൂർ പ്രസംഗിച്ചു.ഗാന്ധിയൻ പ്രൊഫ.ടി.എൻ.സുരേന്ദ്രനാഥ്, ഷാജഹാൻ തൃക്കരിപ്പൂർ, ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, മുൻ നഗരസഭാ ചെയർമാൻ വി.ഗോപി, മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, എ.പുരുഷോത്തമൻ, കരിച്ചേരി പ്രഭാകരൻ നായർ, പത്മരാജൻ ഐങ്ങോത്ത്, മനോജ് ഉപ്പിലിക്കൈ, ഡോ.ദിവ്യ ജിതിൻ, സുകുമാർ ആശിർവാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അക്ഷയ എസ്.ബാലൻ, ശ്രീജ പുരുഷോത്തമൻ, ഷിഹാബ് കാർഗിൽ , അഡ്വ.ബിജു കൃഷ്ണ എന്നിവർ സംബന്ധിച്ചു. കൺവീനർ ദിനേശൻ മൂലക്കണ്ടം സ്വാഗതവും രാമകൃഷ്ണൻ മോനാച്ച നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |