പാനൂർ:അദ്ധ്യാപക കൂട്ടായ്മയായ ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ മൊകേരി ഈസ്റ്റ് യു.പി സ്‌കൂളിൽ അദ്ധ്യാപകർക്കായി രണ്ടു ദിവസത്തെ സംസ്ഥാനതല അക്കാഡമിക നൂതനാശയ സംഗമം സംഘടിപ്പിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ടി.ടി. പൗലോസ് , അക്കാഡമിക കോർഡിനേറ്റർ കെ.എം.നൗഫൽ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.സ്‌കൂൾ ഹെഡ്മാസ്റ്റർ സി വി.സുകുമാരൻ, മാനേജർ പി.അരവിന്ദാക്ഷൻ , മാനേജ്മെന്റ് കമ്മിറ്റി അംഗം രാഘവൻ മാസ്റ്റർ , കൈറ്റ് വിക്ടേഴ്സ് ഫെയിം തങ്കമണി ടീച്ചർ എന്നിവർ സംസാരിച്ചു.
വിവിധ ജില്ലകളിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |