തളിപ്പറമ്പ്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും മൊറാഴ ആർട്സ് ആൻഡ് സയൻസ് കോളേജും മലബാർ ക്യാൻസർ സെൻറർ ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ആന്തൂർ നഗരസഭ ചെയർമാൻ .പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട്, സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ പി.ടി.കെ.രജീഷ് , സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട്, കോളേജ് ചെയർമാൻ മുരളി മാസ്റ്റർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.സി.നന്ദകുമാർ , അൻസില ,കോളജ് യൂണിയൻ ചെയർമാൻ സാരംഗ്,തളിപ്പറമ്പ് മേഖല പ്രസിഡന്റ് കെ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ.വി.വിനോദ് കുമാർ സ്വാഗതവും ഷാജി എം.പയ്യന്നൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ എ.കെ.പി.എ അംഗം സുനിൽ കുമാറിനെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |