തലശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തലശേരി നഴ്സിംഗ് കോളേജിലെ എൻ.എസ്.എസ് ആൻഡ് എസ്.എസ്.ജി.പി. യൂണിറ്റുകൾ സംയുക്തമായി 'പുനർജ്ജനി 2025' സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി കലാലയ ഓഡിറ്റോറിയത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സ്വപ്ന ജോസ് അദ്ധ്യക്ഷത വഹിച്ചു എസ്.എസ്.ജി.പി നോഡൽ ഓഫീസർ ഡോ.കെ.സിന്ധു സ്വാഗതം പറഞ്ഞു. എം.ഡി.സി. മോഹനൻ എ.ഒ.കെ.വേലായുധൻ , പ്രൊഫസർ പി.വി.സജന , ഡോ.കെ.സി.മഞ്ജുള എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ലതിക. കെ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ നൃത്തശില്പം, മൈം, ഗ്രൂപ്പ് സോങ്, റീൽസ് പ്രദർശനം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.വിവിധ മത്സര വിജയികൾക്ക് സമ്മാനദാനനവും .സമാപനത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തീബ് ഇംപ്രഷൻ ട്രീ നിർമ്മിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |