കണ്ണൂർ: ഹാൻവീവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ശമ്പള കുടിശിക വിതരണം നടപ്പിലാക്കുന്നതിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹാൻവീവിലെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി നേതാക്കൾ നിവേദനം നൽകി. രണ്ട് വർഷമായി ശമ്പള വിതരണത്തിൽ പ്രതിസന്ധിയുണ്ടെന്നും ഇപ്പോൾ 6 മാസമായി ശമ്പളം കുടിശികയാണെന്നും ചെയർമാൻ സി പി.സന്തോഷ് കുമാർ, ജനറൽ കൺവീനർ കെ.കെ.മനോജ്, സി ജിമേഷ് , സി പി.കുഞ്ഞഹമ്മദ് എന്നിവരുൾപ്പെട്ട നിവേദക സംഘം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 21വർഷമായി ഹാൻവീവിൽ ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നും സർക്കാർ നൽകിയ 13 കോടിയോളം രൂപ അനുവദിക്കണമെന്നും സ്ഥിരം എം.ഡിയെ നിയമിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു. ഹാൻവീവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു , എ.ഐ.ടി.യു.സി , ഐ.എൻ.ടി.യു.സി , എസ്.ടി.യു നേതൃത്വത്തിലുള്ള ട്രേഡ് യൂണിയൻ സമരസമിതി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |