അപകടരഹിത പദ്ധതിയാക്കുമെന്നും മന്ത്രി
ഇരിട്ടി: ബാരാ പോൾ ചെറുകിട വൈദ്യൂത പദ്ധതിയുടെ കനാൽ തകർച്ച പരിഹരിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് വൈദ്യൂതി മന്ത്രി കെ.കൃഷ്ണൻക്കൂട്ടി പറഞ്ഞു. ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകി കൊണ്ട് അപകടരഹിത മായപദ്ധതിയാക്കി മാറ്റുമെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം ഉറപ്പ് നൽകി.
കനാലിന്റെ തകർന്ന ഭാഗവും പദ്ധതി പ്രദേശവും കനാലിന്റെ ആരംഭവും കണ്ടു മനസിലാക്കിയ മന്ത്രി ജനങ്ങൾക്ക് ആശങ്കയില്ലാത്ത വിധം പദ്ധതിയെ മാറ്റാൻ വേണ്ട പ്രപ്പോസൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ട് കിലോമീറ്ററോളം കനാൽ കരയിലൂടെ നടന്ന് സ്ഥിതിഗതികൾ പരിശോധിച്ചു. നാല് കിലോമീറ്റർ കനാലിൽ 1.4 കി.മി ഭാഗമാണ് അപകടമേഖലയായി കണ്ടെത്തിയത്. ഈ ഭാഗം മുഴുവാനായും പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം കനാലിന്റെ പൂർണ്ണ സുരക്ഷ ഉറപ്പാക്കാതെ ഉൽപാദനം നടത്താൻ അനുവദിക്കില്ലെന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മന്ത്രിയോട് പറഞ്ഞു.
കനാലിന്റെ ചോർച്ച കാരണം അപകടാവസ്ഥയിലായ കുറ്റിയാനിക്കൽ ബിനോയിയുടെ വീട്ടിലും മന്ത്രി സന്ദർശിച്ചു.രണ്ടു വർഷമായി ബിനോയിയുടെ കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരിക്കുകയാണ്.കെ.എസ്.ഇ.ബി.കോഴിക്കോട് ജനറേഷൻ വിഭാഗം എക്സികൂട്ടീവ് എൻജിനീയർ കെ.എം.സലീന, ബാരാ പോൾ അസി.എൻജിനീയർ പി.എസ്.യദുലാൽ ,സിവിൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി അനിൽകുമാർ തുടങ്ങിയവരും മന്ത്രിക്ക്ഒപ്പമുണ്ടായിരുന്നു
തകർന്ന കനാൽ ഭാഗത്ത് പൈപ്പിട്ടാലോ എന്ന് മന്ത്രി
അപകടാവസ്ഥയിലുള്ള 1.4 കി.മി കനാലിന് പകരം പൈപ്പ് വഴി വെള്ളം എത്തിക്കാൻ ആലോചിച്ചുകൂടെയെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു.എന്നാൽ നിലവിലുള്ള രീതിയിൽ മാതമ്രെ പൂർണ്ണ ഉൽപ്പാദനക്ഷമത കൈവരിക്കാനാകുയുള്ളുവെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. എല്ലാ കാര്യവും വിശദമായി പരിശോധിച്ച് വൈദ്യുതി ബോർഡിന് അമിതചിലവ് വരാത്തതും കുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പദ്ധതികൾ തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |